പ്രാചീന ഗുരുകുലങ്ങളുടെ സർഗാത്മകതയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന വർത്തമാനകാലത്തിലെ ശ്രേഷ്ഠമായ ഗുരുകുലം വർഷങ്ങൾക്കു മുമ്പ്, അതായത് 1951-ൽ, ജ്യോതിഷ ശ്രേഷ്ഠനായ പെരുമാളുടെ ദിവ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ പയ്യന്നൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ടു. ഭാരതത്തിൽ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരിൽ അഗ്രഗാമിയായിട്ടുള്ള ഗണിതജ്യോതിഷ ചക്രവർത്തി ജ്യോതിർഭൂഷണം പണ്ഡിറ്റ് വി.പി.കെ. പൊതുവാളാണ് ഇതിന്റെ സ്ഥാപകൻ.
ജ്യോതിഷത്തിന്റെ വിവിധശാഖകളിലും - ഗണിത ജ്യോതിഷത്തിലും ഫലനിർണ്ണയത്തിലും അസാമാന്യ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള ആചാര്യവര്യനാണ് ശ്രീ പൊതുവാൾ. അയോധ്യയിലെ സംസ്കൃതജ്യോതിഷ മഹാസമ്മേളനത്തിൽ വെച്ച് 'ജ്യോതിർഭൂഷണം' ബിരുദം കരസ്ഥമാക്കുമ്പോൾ കേവലം ഇരുപത്തഞ്ചു വയസ്സ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം. മുപ്പതാമത്തെ വയസ്സിൽ ഭാരത സർക്കാരിന്റെ 'പണ്ഡിറ്റ്' ബഹുമതി അദ്ദേഹത്തെ തേടിയെത്തി. 1981-ൽ ഗുരുവായൂരിൽ വെച്ച് കാഞ്ചികാമകോടിപീഠം ശ്രീ ശങ്കരാചാര്യരുടെ സാന്നിധ്യത്തിൽ വെച്ച് നടന്ന പണ്ഡിതമഹാസമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയനായ പണ്ഡിതവര്യനായി ശ്രീ പൊതുവാൾ തിരഞ്ഞെടുക്കപ്പെടുകയും 'ഗണിത ജ്യോതിഷ ചക്രവർത്തി' യായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു..
പയ്യന്നൂരിലെ ജ്യോതിസ്സദനം ജ്യോതിഷ ശാസ്ത്രത്തിലെ കാലാതീതമായ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ജ്യോതിഷാലോചന സേവനങ്ങൾ നൽകുന്നു. ആരോഗ്യം, തൊഴിൽ, കുടുംബം, ആത്മീയ വളർച്ച എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതിനായി ഓരോ ജാതകവും ശ്രദ്ധാപൂർവ്വം പഠിക്കപ്പെടുന്നു. പ്രശ്നം , മുഹൂർത്തം എന്നിവയും കൃത്യതയോടും ഭക്തിയോടും കൂടി നിർവ്വഹിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി, തലമുറകളായി കൈമാറിവന്ന ആത്മാർത്ഥതയും പരമ്പരാഗത ജ്ഞാനവും കൊണ്ട് വ്യക്തികളെ മാർഗ്ഗനിർദ്ദേശം ചെയ്യുന്ന ഈ പുണ്യകർമ്മം ജ്യോതിസ്സദനം തുടർന്നുപോരുന്നു.
ജ്യോതിസ്സദനം, ഗാന്ധി പാർക്കിന് സമീപം, പയ്യന്നൂർ, കണ്ണൂർ ജില്ല, കേരളം, ഇന്ത്യ. പിൻകോഡ്: 670307
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
59 km
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
2 km
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം
1.5 km
തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
23 km
പയ്യന്നൂർ ടൌൺ
100 m
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
22 kmവിപുലമായൊരു ശിഷ്യ സമ്പത്ത് ജ്യോതിസ്സദനത്തിനുണ്ട്. ജ്യോതിഷ സംസ്‌കൃത വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ അവർ ജ്യോതിഷവൃത്തിയിൽ ഏർപ്പെട്ടുവരുന്നു. സൗജന്യമായ ഗുരുകുല വിദ്യാഭ്യാസമാണിവിടെ ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം പഠനത്തിന് അവസരമൊരുക്കുന്നുണ്ടിവിടെ. സിദ്ധാന്ത പഠനത്തിന് പുറമെ പ്രായോഗിക പരിജ്ഞാനവും വിദ്യാർത്ഥികൾക്കിവിടെനിന്നു ലഭിക്കുന്നു. ജ്യോതിസ്സദനത്തിൽനിന്നും വിദ്യ നേടി പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ജ്യോതിഷത്തിനു പുറമെ സംസ്‌കൃതത്തിലെ ശാസ്ത്ര സാഹിത്യ മേഖലകളിലും പ്രാവീണ്യം നേടിയിരിക്കും. സംസ്കൃതം പ്രാരംഭം കോവിദ്, അധ്യാപക പരീക്ഷ തുടങ്ങിയ കോഴ്‌സുകളുടെയെല്ലാം അധ്യാപനം ജ്യോതിസ്സദനത്തിൽ നിന്നും നടത്തിവന്നിരുന്നു. യശശ്ശരീരരായ വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ വ്യാകരണ ശിരോമണി ഓ.കെ. മുൻഷി എന്നിവർ ചിരകാലം ഇവിടെ അധ്യാപകരായിരുന്നു. ശ്രീ സദനം നാരായണൻ ശ്രീ. എ. വി. മാധവ പൊതുവാൾ, ശ്രീ പി. ജഗദീശൻ, ശ്രീ. പി. മാധവൻ തുടങ്ങിയവരാണ് ഇപ്പോൾ ഇവിടെ അധ്യാപകരായിട്ടുള്ളത്.