ജ്യോതിഷ കൺസൾട്ടേഷൻ

പയ്യന്നൂർ ജ്യോതിസ്സദനം ജ്യോതിശ്ശാസ്ത്രത്തിന്റെ അനാദി പാരമ്പര്യത്തെ ആധാരമാക്കി ആഴത്തിലുള്ള ജ്യോതിഷോപദേശം നൽകുന്നു. ആരോഗ്യം, തൊഴിൽ, കുടുംബം, ആത്മീയ വളർച്ച എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതിനായി ഓരോ ജാതകവും ശ്രദ്ധാപൂർവ്വം പഠിക്കുന്നു. പരിഹാരങ്ങളും മുഹൂർത്തനിർണ്ണയവും ഭക്തിയോടും കൃത്യതയോടും കൂടി നോർദ്ദേശിക്കുന്നു. പതിറ്റാണ്ടുകളായി, ജ്യോതിസ്സദനം പയ്യന്നൂർ ഈ പവിത്രമായ പാരമ്പര്യം തുടരുകയും, തലമുറകളിലൂടെ കൈമാറിവന്ന പരമ്പരാഗത ജ്ഞാനവും ആത്മാർത്ഥതയും ഉപയോഗിച്ച് വ്യക്തികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു. ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിൽ വ്യക്തതയ്ക്കും ശരിയായ ഉപദേശത്തിനുമായി നിരവധി ആളുകൾ ജ്യോതിസ്സദനത്തെ സമീപിക്കുന്നു.